ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 79.79 % പോളിങ്; അസമിലെ ആദ്യഘട്ടത്തിൽ 72.14%. ബംഗാളിൽ 30 സീറ്റിലും അസമിൽ 47 സീറ്റിലുമായിരുന്നു ഇന്നലെ വോട്ടെടുപ്പ്. 

ബംഗാളിലെ കോണ്ടെയ് മണ്ഡലത്തിൽ കള്ളവോട്ട് ശ്രമം തടഞ്ഞതിനു പിന്നാലെ തൃണമൂൽ പ്രവർത്തകർ തന്നെ ആക്രമിച്ചതായി ഈയിടെ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ സഹോദരൻ സൗമേന്ദു ആരോപിച്ചു. തൃണമൂലിന്റെ നേതൃത്വത്തിൽ ബൂത്ത് പിടിത്തം നടക്കുന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു ബിജെപി പരാതി നൽകി. 

West Bengal Election
ബംഗാളിലെ ജർഗ്‌രം ജില്ലയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ കനത്ത കാവലിൽ പോളിങ് നടക്കുന്നു. ചിത്രം: പിടിഐ

നന്ദിഗ്രാമിൽ തൃണമൂൽ – ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഗുരുതരമായി പരുക്കേറ്റ 3 തൃണമൂൽ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദുവും പോരടിക്കുന്ന നന്ദിഗ്രാമിൽ ഏപ്രിൽ ഒന്നിനാണു തിരഞ്ഞെടുപ്പ്.

 English Summary: Bengal, Assam Assembly Election 2021, 1st Phase Poll LIVE Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com