ഇടതുപാർട്ടികൾ 25 കോടി വാങ്ങിയത് നിരാശപ്പെടുത്തി: കമൽഹാസൻ
Mail This Article
×
ചെന്നൈ∙ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഎംകെയിൽനിന്ന് 25 കോടി രൂപ കൈപ്പറ്റിയ ഇടതുപാർട്ടികളെ വിമർശിച്ച് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ.
തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ സിപിഐക്ക് 15 കോടിയും സിപിഎമ്മിന് 10 കോടിയും നൽകിയതായി ഡിഎംകെ തിരഞ്ഞെടുപ്പു കമ്മിഷനു കണക്കു നൽകിയ പശ്ചാത്തലത്തിലാണു വിമർശനം.
തിരഞ്ഞെടുപ്പ് ഫണ്ട് എന്നു വിശേഷിപ്പിച്ച് ഇടതുപാർട്ടികൾ കോടികൾ വാങ്ങിയതു നിരാശപ്പെടുത്തി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഇടതു പാർട്ടികൾ ഒരുപോലെയല്ലെന്നു പറഞ്ഞ അദ്ദേഹം ഭാവിയിൽ സഖ്യ സാധ്യത തള്ളിക്കളയാനാകില്ലെന്നും സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.