ADVERTISEMENT

ഭുവനേശ്വർ ∙ ഗർഭിണി പൊരിവെയിലത്ത് 3 കിലോമീറ്റർ നടക്കേണ്ടി വന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. ഹെൽമറ്റ് വച്ചില്ലെന്ന പേരിൽ ഭർത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതോടെയാണ് 8 മാസം ഗർഭിണിയായ ഭാര്യയ്ക്ക് നടക്കേണ്ടി വന്നത്. ഒഡീഷയിലെ മയുർഭഞ്ജ് ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. 

ആശുപത്രിയിൽ ഭാര്യയെ പരിശോധനയ്ക്ക് കൊണ്ടുപോകുകയായിരുന്നു ബിക്രം ബിരുളി. ബ്രിക്രം ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പിറകിലിരുന്ന ഭാര്യയ്ക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ല. 

സറട്ട് സ്റ്റേഷനിലെ റീന ബക്സൽ ആണ് വണ്ടി തടഞ്ഞത്. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. പണം കയ്യിലില്ലെന്നും രസീത് തന്നാൽ ആർടി ഓഫിസിൽ അടയ്ക്കാമെന്നും പറഞ്ഞു. ക്ഷുഭിതയായ റീന ബിക്രമിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി 3 മണിക്കൂർ ലോക്കപ്പിലടച്ചു. ഭാര്യ ഈ സമയം വഴിയിൽ കാത്തുനിന്നു. തുടർന്ന് വിക്രമിനെ കാണാനായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. സംഭവം വിവാദമായതോടെയാണ് റീന ബക്സലിനെ പൊലീസ് സൂപ്രണ്ട് സസ്പെൻഡ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com