ADVERTISEMENT

ചെന്നൈ∙തെങ്കാശിയിൽ വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ സ്കൂൾ അധ്യാപിക ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എസ്.പളനി നാടാരുടെ പരാതിയിലാണു  നടപടി. പോസ്റ്റൽ വോട്ട് ചെയ്ത സഹറ എന്ന അധ്യാപിക ഫോണിൽ ചിത്രം പകർത്തി സുഹൃത്തുക്കൾക്ക് അയച്ചെന്നും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെന്നുമാണു പരാതിയിൽ.

എന്നാൽ താൻ പോസ്റ്റൽ  വോട്ട് ചെയ്തിട്ടില്ലെന്നും തന്റെ പേരിൽ മറ്റാരോ ആണ് ചിത്രം പ്രചരിപ്പിച്ചതെന്നും  സഹറ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തെങ്കാശി സ്വദേശി സെന്തിൽകുമാർ ആണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തതെന്നു കണ്ടെത്തി. ബാലറ്റ് നമ്പറിലെ പിഴവാണ് സഹറയ്ക്കു മേൽ ആരോപണം വരാൻ കാരണമെന്നും വ്യക്തമായി. കൃഷ്ണവേണി എന്ന മറ്റൊരു അധ്യാപികയാണ് ചിത്രമെടുത്തതെന്നും തിരിച്ചറിഞ്ഞു.

ഇവർ ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ ഗണേശ് പാണ്ഡ്യനു ചിത്രം അയയ്ക്കുകയായിരുന്നു.  ഭാര്യ തന്റെ പാർട്ടിക്കാണോ വോട്ട് ചെയ്തതെന്ന് ഉറപ്പാക്കുന്നതിനാണ് ചിത്രം ചോദിച്ചു  വാങ്ങിയതെന്ന് ഗണേശ് മൊഴി നൽകി. ഗണേശ് സെന്തിൽകുമാറിന് ചിത്രം അയയ്ക്കുകയായിരുന്നു. ഇവരെ അറസ്റ്റു െചയ്തു ജാമ്യത്തിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com