ADVERTISEMENT

ബെംഗളൂരു ∙ മുൻ മന്ത്രി രമേഷ് ജാർക്കിഹോളിയെ സർക്കാർ സംരക്ഷിക്കുന്നതായും ജീവനു ഭീഷണിയുണ്ടെന്നും തന്റെ പിതാവിനെ ജാർക്കിഹോളി ബന്ദിയാക്കിയിരിക്കുന്നതായും പീഡനാരോപണം ഉന്നയിച്ച യുവതി കർണാടക ചീഫ് ജസ്റ്റിസിനു കത്തെഴുതി.

കുടുംബത്തിനു പൊലീസ് സംരക്ഷണം നൽകണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ യുവതിക്ക് എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ ഉത്തരവാദിയാകുമെന്ന് ചൂണ്ടിക്കാട്ടി 

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തുവന്നു. യുവതി നൽകിയ പീഡനക്കേസിൽ, ചോദ്യം ചെയ്യാനായി രമേഷ് ജാർക്കിഹോളി ഇന്നലെ എസ്ഐടി മുൻപാകെ ഹാജരായി. അശ്ലീല വിഡിയോ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ 3നാണു ജാർക്കിഹോളി മന്ത്രിസ്ഥാനം രാജിവച്ചത്. 

യുവതിക്കായി ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് ഭീഷണി കോളുകൾ ലഭിക്കുന്നതായി ആരോപിച്ച് ഇവരുടെ അഭിഭാഷകരും രംഗത്തുവന്നു.

Content Highlights: Ramesh Jarkiholi case 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com