ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിലും അസമിലും നാളെ നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബംഗാളിൽ 30, അസമിൽ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ്.

മുഖ്യമന്ത്രി മമത ബാനർജിയും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമാണ് ബംഗാളിലെ രണ്ടാംഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

തൃണമൂൽ കോൺഗ്രസും ബിജെപിയും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇടത് – കോൺഗ്രസ് സഖ്യത്തിൽ സിപിഎം 15, കോൺഗ്രസ് 9, സിപിഐ 2, ഐഎസ്എഫ് 2, ഫോർവേഡ് ബ്ലോക്ക് 1 വീതം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു.

പ്രചാരണത്തിന്റെ അവസാന ദിനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദിഗ്രാമിൽ റോഡ് ഷോ നടത്തി. ബംഗാളിലെ മാറ്റത്തിന്റെ തുടക്കം നന്ദിഗ്രാമിൽ നിന്നാണെന്നും മമതയെ സുവേന്ദു തോൽപിക്കുമെന്നും ഷാ പറഞ്ഞു. കാലിനു പരുക്കേറ്റു ചികിത്സയിലുള്ള മമത വീൽചെയറിൽ ഏതാനും കിലോമീറ്റർ റാലി നടത്തി.

അസമിലെ രണ്ടാംഘട്ടത്തിൽ ബിജെപി 34, കോൺഗ്രസ് 28 വീതം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com