ADVERTISEMENT

ന്യൂഡൽഹി ∙ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സീൻ ‌നൽകുന്ന ഘട്ടത്തിലേക്കു നാളെ രാജ്യം പ്രവേശിക്കുന്നു. ജനസംഖ്യാ കണക്കു പ്രകാരം 20.68 കോടിയാണു 45–59 പ്രായവിഭാഗത്തിലുള്ളത്. ഇവരിൽ മറ്റു രോഗമുള്ളവർ മാത്രം 7 കോടിയോളം വരുമെന്നാണു കണക്ക്.

എന്നാൽ, രാജ്യത്തെ ആകെ വാക്സീൻ കുത്തിവയ്പ്  7 കോടിയായിട്ടില്ല. 45–59 പ്രായപരിധിക്കാരിൽ മറ്റു രോഗമുള്ള 70 ലക്ഷം പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. ആകെ കോവിഡ് മരണങ്ങളിലെ 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു വാക്സീൻ മുൻഗണനയിൽ ഇളവു വരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com