ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾക്കെതിരെ ഡൽഹിയുടെ അതിർത്തി മേഖലകളിൽ പ്രതിഷേധിക്കുന്ന കർഷകർ മേയിൽ പാർലമെന്റിനു മുന്നിലേക്കു പ്രകടനം നടത്തും. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘുവിൽ ഇന്നലെ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലായിരുന്നു തീരുമാനം.

ദലിതർ, ആദിവാസികൾ എന്നിവരും പ്രകടനത്തിൽ അണിനിരക്കുമെന്നു സംഘടനാ നേതാവ് ഗുർനാം സിങ് ചദുനി പറഞ്ഞു. 

ഈ മാസം 5ന് ഫുഡ് കോർപറേഷന്റെ ഗോഡൗണുകൾ കർഷകർ ഉപരോധിക്കും. കർഷക നേതാവും മലയാളിയുമായ കെ.വി. ബിജു അടക്കമുള്ളവരെ തിരുവനന്തപുരത്ത് ആക്രമിച്ച സംഭവത്തെ യോഗം അപലപിച്ചു. കേരളത്തിലടക്കം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ കർഷകർ പ്രവർത്തിക്കുമെന്നും സംഘടനാ നേതാവ് ദർശൻ പാൽ പറഞ്ഞു.

അതിനിടെ, വിവാദ കൃഷി നിയമങ്ങളെക്കുറിച്ചു പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടി വരുംദിവസങ്ങളിൽ കോടതി സ്വീകരിക്കുമെന്നു സമിതിയംഗം പി.കെ. മിശ്ര പറഞ്ഞു.

English Summary: Farmers parliament march in May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com