നന്ദിഗ്രാമിൽ തൃണമൂൽ– ബിജെപി സംഘർഷം
Mail This Article
ന്യൂഡൽഹി ∙ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ നന്ദിഗ്രാമിൽ തൃണമൂൽ–ബിജെപി സംഘർഷം. നന്ദിഗ്രാം ഉൾപ്പെടെ ബംഗാളിലെ 30 സീറ്റിലേക്കു നടന്ന വോട്ടെടുപ്പിൽ 80% പേരും അസമിലെ 39 സീറ്റിലേക്കുളള വോട്ടെടുപ്പിൽ 73% പേരും വോട്ടു രേഖപ്പെടുത്തി.
മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും മത്സരിച്ച നന്ദിഗ്രാമിൽ ഇന്നലെ ഉച്ചയോടെയാണു സംഘർഷമുണ്ടായത്. ഈ സമയം പോളിങ് ബൂത്തിലെത്തിയ മമതയ്ക്കു സുരക്ഷാ കാരണങ്ങളാൽ ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ കഴിയേണ്ടി വന്നു. അവിടെ നിന്നു ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറെ വിളിച്ച മമത, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്ചയാണു സംഘർഷത്തിനു വഴിവച്ചതെന്ന് ആരോപിച്ചു. ക്രമസമാധാന നില തകർന്നെന്നും തനിക്കു ജീവനിൽ ഭയമുണ്ടെന്നും മമത പറഞ്ഞു.
ബിജെപിക്കാർ കള്ളവോട്ടു ചെയ്യുന്നുവെന്ന പരാതിയെത്തുടർന്നാണു ബോയലിലുള്ള ബൂത്തിൽ മമത എത്തിയത്. പിന്നാലെ, ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരിതിരിഞ്ഞ് അടിയായി.
Content Highlight: West Bengal Assembly Elections 2021