ADVERTISEMENT

ശ്രീനഗർ ∙ കഴിഞ്ഞ വ്യാഴാഴ്ച നൗഗാമിൽ ബിജെപി നേതാവ് അൻവർ അഹമ്മദിന്റെ വീടാക്രമിച്ച 2 പേർ അടക്കം 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. 

പുൽവാമ ജില്ലയിൽ സേന നടത്തിയ തിരച്ചിലിനിടയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പുൽവാമ സ്വദേശികളായ സുഹൈൽ നിസാർ ലോൺ, യാസിർ വാനി, പുൽവാമ സ്വദേശി ജനൈദ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ വർഷമാദ്യമാണ് ഇവർ ഭീകരസംഘടനയിൽ ചേർന്നത്.

അൻവറിന്റെ വീട് ആക്രമിച്ചത് ലഷ്കറെ തയിബ, അൽ ബദർ ഭീകരസംഘടനകളിൽപെട്ട 4 പേരായിരുന്നു. കാവൽ നിന്ന പൊലീസുകാരനെ കൊലപ്പെടുത്തുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു കിട്ടിയ വിവരമനുസരിച്ചാണ് തിരച്ചിൽ നടത്തിയത്. 

ഇവർ ഒളിച്ചിരുന്ന വീടു വളഞ്ഞെങ്കിലും ഏതാനും നാട്ടുകാരെ ഭീകരർ ബന്ദികളാക്കി. അവരെ മോചിപ്പിച്ചശേഷമാണ് ഭീകരരെ വധിച്ചത്. ഇവരുടെ പക്കൽ നിന്ന് എകെ47 തോക്ക് അടക്കം 3 തോക്കുകൾ പിടിച്ചെടുത്തു. ഇതിലൊന്ന്, വീടാക്രമണ സമയത്ത് പൊലീസുകാരനിൽ നിന്നു തട്ടിയെടുത്തതാണ്. വീട് ആക്രമിച്ച സംഘത്തിലെ ശ്രീനഗർ സ്വദേശികളായ 2 പേർ ഒളിവിലാണ്. അവർ അന്ന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com