തിരഞ്ഞെടുപ്പുകാലത്ത് പിടിച്ചത് 22.64 കോടി
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കാലത്ത് കേരളത്തിൽ നിന്നു പിടിച്ചെടുത്തത് 22.64 കോടി രൂപ. 49.21 കോടി രൂപയുടെ സ്വർണമടക്കമുള്ള ലോഹങ്ങളും 5.01 കോടി രൂപയുടെ മദ്യവും സംസ്ഥാനത്തു നിന്നു പിടികൂടി. തിരഞ്ഞെടുപ്പു ദിവസം രാവിലെ വരെയുളള കണക്കാണിത്.
തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി പിടികൂടിയത് 331.56 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ നിന്നാണ്– 236.51 കോടി. ബംഗാളിൽ നിന്ന് 40.27 കോടിയും അസമിൽ നിന്ന് 26.69 കോടിയും പുതുച്ചേരിയിൽ നിന്ന് 5.45 കോടിയും പിടികൂടി.
തമിഴ്നാട്ടിൽ നിന്നു പിടിച്ചെടുത്തത് 176.22 കോടി രൂപയുടെ സ്വർണമടക്കമുള്ള ലോഹങ്ങളും 5.24 കോടി രൂപയുടെ മദ്യവുമാണ്. പുതുച്ചേരിയിൽ ഇത് യഥാക്രമം 27.42 കോടി രൂപയുടെതും 70 ലക്ഷം രൂപയുടെതുമാണ്. അസമിൽ നിന്ന് 39.34 കോടി രൂപയുടെ മദ്യവും ബംഗാളിൽ നിന്ന 23.5 കോടി രൂപയുടെ മദ്യവും പിടികൂടി.
കേരളത്തിൽ നിന്ന് 4.05 കോടി രൂപ വിലമതിക്കുന്ന 812.01 കിലോ ലഹരിവസ്തുക്കളും പിടിച്ചെടുത്തു.
അസമിൽ നിന്ന് 34.4 കോടി രൂപയുടെയും ബംഗാളിൽ നിന്ന 115 കോടി രൂപയുടെയും ലഹരിവസ്തുക്കൾ പിടിച്ചു.