ചെന്നൈയിൽ ബൈക്കിൽ കണ്ടെത്തിയ വോട്ടിങ് യന്ത്രത്തിൽ 15 വോട്ട്
Mail This Article
×
ചെന്നൈ∙ ബൈക്കിൽ കൊണ്ടുപോകുന്നതിനിടെ പിടികൂടിയ വോട്ടിങ് യന്ത്രത്തിൽ 15 വോട്ടുകൾ പോൾ ചെയ്തിരുന്നതായി തമിഴ്നാട് തിരഞ്ഞെടുപ്പു കമ്മിഷൻ റിപ്പോർട്ട് നൽകി. വേളാച്ചേരി മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേരുള്ള വോട്ടിങ് യന്ത്രമാണ് പോളിങ് ദിനത്തിൽ ഡിഎംകെ– കോൺഗ്രസ് പ്രവർത്തകർ ചേർന്നു പിടികൂടിയത്. യന്ത്രം വോട്ടിങ്ങിനുപയോഗിച്ചില്ലെന്നാണ് ആദ്യഘട്ടത്തിൽ കമ്മിഷൻ പറഞ്ഞത്.
യന്ത്രം കൊണ്ടുപോയതു കോർപറേഷൻ ജീവനക്കാരാണെന്നു കണ്ടെത്തിയെങ്കിലും ഇവർക്കെതിരെ കേസെടുത്തിട്ടില്ല. അണ്ണാഡിഎംകെ സ്ഥാനാർഥിക്കുവേണ്ടിയുള്ള അട്ടിമറിശ്രമമാണിതെന്നും ബൂത്തിൽ റീ പോളിങ് നടത്തണമെന്നും കോൺഗ്രസ്, മക്കൾ നീതി മയ്യം സ്ഥാനാർഥികൾ പറയുന്നു.
English Summary: voting machine with 15 votes found on bike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.