അസമിൽ 4 ബൂത്തുകളിൽ 20ന് റീപോളിങ്
Mail This Article
×
ഗുവാഹത്തി ∙ അസമിൽ ബിജെപി എംഎൽഎയുടെ കാറിൽ നിന്നു വോട്ടിങ് യന്ത്രം പിടിച്ചതിനെ തുടർന്നു വോട്ടെടുപ്പ് റദ്ദാക്കിയ രതബാരി മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ഉൾപ്പെടെ നാലിടത്ത് 20ന് റീപോളിങ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു.
ഈ മാസം ഒന്നിനു രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളാണിവ.
രതബാരിയിൽ ഇന്ദിര എംവി സ്കൂളിലെ 149–ാം നമ്പർ ബൂത്തിലാണു റീപോളിങ് നടത്തുക.
ഹഫ്‌ലോങ് മണ്ഡലത്തിൽ 90 വോട്ടുകളുള്ള പോളിങ് ബൂത്തിൽ 171 വോട്ടുകൾ രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റീപോളിങ്. അക്രമത്തെ തുടർന്നാണു സോനയ് മണ്ഡലത്തിലെ ബൂത്തിൽ റീപോളിങ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.