ADVERTISEMENT

തിരുപ്പൂർ ∙ മൂന്നു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയും ബന്ധുവും ചേർന്നു കൈത്തറി വ്യവസായിയെ വാഹനത്തിൽ തീവച്ചു കൊലപ്പെടുത്തി. പെരുമാനല്ലൂർ പൊരശിപാളയത്തു കാറിനു തീപിടിച്ചു പെരുന്തുറ സ്വദേശി രംഗരാജൻ (62) മരിച്ച കേസിൽ ഭാര്യ ജ്യോതിമണി (55), രംഗരാജന്റെ സഹോദരിയുടെ മകൻ രാജ (40) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.

15 ദിവസമായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രങ്കരാജൻ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. തീപിടിച്ച കാറിൽനിന്നു തങ്ങൾ ചാടിരക്ഷപ്പെട്ടെന്നും പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്ന രങ്കരാജനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണു ജ്യോതിമണി പൊലീസിനു നൽകിയ മൊഴി. എന്നാൽ ജ്യോതിമണിയെ അവകാശിയാക്കി രംഗരാജൻ 3 കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നെന്നും ഇതു തട്ടിയെടുക്കാൻ അപകടം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. 

കൈത്തറി യൂണിറ്റിനു പുറമേ റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തിയിരുന്ന രംഗരാജന് ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നും തുടർന്നു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റാണു കോയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. 

റോഡ് അരികിൽ നിർത്തിയ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ തീപിടിച്ചെന്നായിരുന്നു മൊഴി. എന്നാൽ കാർ പെട്രോളൊഴിച്ചു കത്തിച്ചതായിചോദ്യം ചെയ്യലിൽ വ്യക്‌തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com