ADVERTISEMENT

ന്യൂഡൽഹി ∙ പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം ഉയർത്തുമ്പോൾ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിക്കു (പിഎഫ്ആർഡിഎ) കീഴിൽ നിന്നു മാറ്റിയേക്കും.

ഇതു സംബന്ധിച്ച ബിൽ ഈ വർഷം പാർലമെന്റിൽ അവതരിപ്പിക്കും. 2013 ൽ പിഎഫ്ആർഡിഎ നിയമം കൊണ്ടുവന്നതു മുതൽ എൻപിഎസ് ഇതിനു കീഴിലാണ്. വിദേശനിക്ഷേപ പരിധി കൂട്ടുന്നതിന് ഈ നിയമമാണു ഭേദഗതി ചെയ്യുന്നത്.

എൻപിഎസിനെ കമ്പനി നിയമത്തിനു കീഴിലോ 15 അംഗ ബോർഡിനു കീഴിലോ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ബോർഡിൽ ഭൂരിഭാഗം അംഗങ്ങളും സർക്കാരിൽ നിന്നായിരിക്കും. പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74% വരെ ആക്കാനാണു ഭേദഗതി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രനയത്തിന്റെ ഭാഗമായാണു 2004 ജനുവരിയിൽ എൻപിഎസ് കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com