ADVERTISEMENT

മുംബൈ ∙ ‘‘ഒന്നുകിൽ ആശുപത്രിയിൽ കിടക്ക നൽകൂ, അല്ലെങ്കിൽ കുത്തിവച്ചു കൊല്ലൂ’’ - കോവിഡ് ബാധിച്ച അച്ഛന് ചികിത്സ തേടി നെട്ടോട്ടം ഓടിയിട്ടും ഫലമില്ലാതായപ്പോൾ മകൻ സാഗർ കിഷോർ വിങ്ങിപ്പൊട്ടി പറഞ്ഞ വാക്കുകളാണിത്. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ നിന്നാണു ഹൃദയഭേദകമായ വിഡിയോ. ആംബുലൻസിൽ കിടക്കുന്ന അച്ഛൻ ശ്വാസത്തിനായി പ്രയാസപ്പെടുന്ന ദൃശ്യവും ഉണ്ട്. 

മുംബൈയിൽ നിന്ന് 850 കിലോമീറ്റർ അകലെയാണ് തെലങ്കാനയുമായി അതിർത്തി പങ്കിടുന്ന ചന്ദ്രാപുർ. 24 മണിക്കൂറിനിടെ ഇരുസംസ്ഥാനങ്ങളിലെയും 5 ആശുപത്രികളിൽ പോയി. ഒരിടത്തും കിടക്ക ഒഴിവില്ല.  ആംബുലൻസിലെ ഓക്സിജനും തീരുകയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല – കിഷോർ പറയുന്നു. 

ജീവശ്വാസത്തിനായി കേഴുന്ന കോവിഡ് ബാധിതരുടെയും ബന്ധുക്കളുടെ വിലാപങ്ങളുടെയും കാഴ്ചകളാണ് മഹാരാഷ്ട്രയിലെ ആശുപത്രികളിലും കവാടങ്ങളിലും. ഇടമില്ലാതെ വന്നതോടെ ചില ആശുപത്രികളിൽ ഒരു കിടക്കയിൽ രണ്ടു കോവിഡ് ബാധിതരെയാണു ചികിത്സിക്കുന്നത്. കിടക്കയില്ലാത്ത ചിലയിടങ്ങളിൽ ഓക്സിജൻ നൽകുന്നതാകട്ടെ കസേരയിൽ ഇരുത്തിയും. വ്യോമസേനാ വിമാനങ്ങളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനാകുമോയെന്ന് കേന്ദ്രത്തോട് ആരാഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം നിലവിലെ 6 ലക്ഷത്തിൽ നിന്ന് 15 ദിവസത്തിനകം 11.9 ലക്ഷമായി ഉയരുമെന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ ഉദ്ധവ് ചൂണ്ടിക്കാട്ടി.

Content Highlights: Covid spike Mumbai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com