ADVERTISEMENT

ന്യൂഡൽഹി ∙ സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹ (68) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണു കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെയാണ് അന്ത്യം. 1974 ബാച്ച് ബിഹാർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സിൻഹ 2012– 14 ൽ ആണു സിബിഐ ഡയറക്ടർ പദവി വഹിച്ചത്. ഇക്കാലയളവിൽ കൽക്കരി, 2 ജി അഴിമതിക്കേസുകളിലെ ആരോപണവിധേയരുമായി ഒൗദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയതു വിവാദമായിരുന്നു. ഇതിന്റെ പേരിൽ 2 ജി കേസിന്റെ അന്വേഷണച്ചുമതലയിൽ നിന്ന് സിൻഹയെ സുപ്രീം കോടതി നീക്കി.

സിൻഹ മേധാവിയായിരിക്കെയാണ്, സിബിഐയെ ‘കൂട്ടിലടച്ച തത്ത’ എന്നു സുപ്രീം കോടതി വിമർശിച്ചത്. കൽക്കരി കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന് 2017 ഏപ്രിലിൽ സിബിഐ അദ്ദേഹത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. 

English Summary: Former CBI director Renjith Sinha passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com