നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി
Mail This Article
×
ലണ്ടൻ ∙ വായ്പത്തട്ടിപ്പു കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടൻ അനുമതി നൽകി. ഇതിനുള്ള ഉത്തരവിൽ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പുവച്ചു.
നീരവിനെ ഇന്ത്യയിലേക്കു നാടുകടത്തണമെന്ന ഹർജി കഴിഞ്ഞ ഫെബ്രുവരിയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി അംഗീകരിച്ചതിനെത്തുടർന്നാണ് ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയത്.
അതേസമയം, ഉത്തരവിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ അപ്പീലിന് അനുമതി തേടാൻ നീരവിനു രണ്ടാഴ്ച ലഭിക്കും. നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്.
English Summary: UK government approves Nirav Modi's extradition to India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.