പ്രതിദിന കേസുകൾ യുഎസിന്റെ നാലിരട്ടി: മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം യുഎസിലേതിന്റെ നാലിരട്ടിയിലേറെ. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 2,60,778 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആകെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതുള്ള യുഎസിൽ ഇത് 63,625 മാത്രമായിരുന്നു. പ്രതിദിന കേസുകളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇത് 65,792. ഇന്ത്യയിൽ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനത്തു പോലും ഇതിനെക്കാൾ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
റഷ്യ, ഇറ്റലി, ഫിലിപ്പീൻസ്, കാനഡ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിദിന കേസുകളേക്കാൾ കൂടുതലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
1.5 കോടി കടന്ന് ഇന്ത്യ
ന്യൂഡൽഹി ∙ രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടി കടന്നു. തുടർച്ചയായ രണ്ടാം ദിവസമായ ഇന്നലെയും പ്രതിദിന കേസുകൾ 2.5 ലക്ഷം കവിഞ്ഞു. രാത്രി 9 വരെ രാജ്യത്തു 2.58 ലക്ഷം പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്; മരണം 1394. ശനിയാഴ്ച റിപ്പോർട്ട് െചയ്തത് 2.61 ലക്ഷം കേസുകളും 1501 മരണവുമായിരുന്നു.
മഹാരാഷ്ട്ര (68,631), ഡൽഹി (25,462), കേരളം (18,257) എന്നിവിടങ്ങളിലെ പ്രതിദിന കേസുകൾ ഇന്നലെ റെക്കോർഡാണ്. മഹാരാഷ്ട്രയിൽ ഒറ്റദിവസം 503 മരണവും റിപ്പോർട്ട് ചെയ്തു; ഡൽഹിയിൽ 161. രാജ്യത്താകെ മരണം 1,78,567 ആയി. ചികിത്സയിലുള്ളവർ 19 ലക്ഷം കവിഞ്ഞു. കോവിഡ് മുക്തർ 1.29 കോടി.
Content Highlights: India records highest Covid spike