ADVERTISEMENT

ന്യൂഡൽഹി ∙ അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ വരാനിരിക്കെ, ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ അണിയറയിൽ കരുക്കൾ നീക്കി കോൺഗ്രസ്. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല. 

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും സംസ്ഥാനത്തു ഭരണം പിടിക്കാനാകുമെന്ന കണക്കുകൂട്ടലിൽ, ഫലം വന്ന ശേഷമുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ചുമതല ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഏൽപിച്ചു. നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സഖ്യം മുന്നിൽ വന്നാലും അട്ടിമറിയിലൂടെ അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. 

സംസ്ഥാനത്തു പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചയാളെന്ന നിലയിൽ, അസമിൽ അണിയറ രാഷ്ട്രീയ നീക്കങ്ങൾ നടത്താൻ ഏറ്റവും യോഗ്യൻ ബാഗേൽ തന്നെയാണെന്നു വിലയിരുത്തിയാണ് അദ്ദേഹത്തെ ചുമതലയേൽപിച്ചത്. ഭരണം പിടിക്കാൻ നേരിയ സാധ്യതയെങ്കിലും തെളിഞ്ഞാൽ, നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്ന നിർദേശമാണ് അദ്ദേഹത്തിനു ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.

Content Highlights: Assam election: Congress expects victory

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com