തമിഴ്നാട്ടിൽ ഇനി സ്റ്റാലിൻ യുഗം: 10 വർഷത്തിനു ശേഷം ഡിഎംകെ അധികാരത്തിലേക്ക്
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ അധികാരത്തിലേക്ക്. പാർട്ടി പ്രസിഡന്റ് എം.കെ.സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാകും. ആകെയുള്ള 234ൽ ഡിഎംകെ സഖ്യം 160 സീറ്റ് നേടി. നിലവിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെയും ബിജെപിയും ചേർന്നുള്ള മുന്നണിക്ക് 75 സീറ്റ് മാത്രം. 9 മന്ത്രിമാർ തോറ്റു.
∙1996 നു ശേഷം ആദ്യമായി ഡിഎംകെ ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടി. പാർട്ടിക്കു മാത്രം 126 സീറ്റ്. കേവല ഭൂരിപക്ഷത്തിനു വേണ്ടതു 118. സഖ്യത്തിൽ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസിനു 18 ൽ വിജയം
∙ 6 സീറ്റുകളിൽ വീതം മത്സരിച്ച സിപിഐയ്ക്കും സിപിഎമ്മിനും 2 സീറ്റ് വീതം.
∙ അണ്ണാഡിഎംകെ സഖ്യത്തിൽ 20 സീറ്റിൽ മത്സരിച്ച ബിജെപിക്കു 4 സീറ്റ്
∙ കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻ തോറ്റു.
∙ അണ്ണാഡിഎംകെ പരാജയത്തിനിടയിലും മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിക്കു വൻ ജയം. സേലം എടപ്പാടിയിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം.
∙ എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനു കന്നി മത്സരത്തിൽ ചെപ്പോക്കിൽ അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം.
∙ തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥിയും നടിയുമായ ഖുഷ്ബു തോറ്റു. മൈലാപൂരിൽ മക്കൾ നീതി മയ്യം സ്ഥാനാർഥി നടി ശ്രീപ്രിയ മൂന്നാം സ്ഥാനത്ത്.
Content Highlights: Tamil Nadu Assembly election result: DMK to power