ADVERTISEMENT

ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജി നൽകിയതെന്നു വിലയിരുത്തിയ ജസ്റ്റിസ് ജെ.ആർ. മിധ നിയമസംവിധാനത്തെ ഹർജിക്കാർ അപഹസിച്ചുവെന്നും വിമർശനമുയർത്തി. 5ജി സാങ്കേതിക വിദ്യ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

ജൂഹി ചൗള മറ്റു ഹർജിക്കാരായ വിരീക്ഷ് മാലിക്ക്, ടീന വചാനി എന്നിവർ പിഴത്തുക ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹി നിയമ സേവന അതോറിറ്റിയിൽ അടയ്ക്കണം. ഉത്തരവു ലംഘിച്ചാൽ പണം കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കാമെന്നും കോടതി നിർദേശിച്ചു.

English Summary: Juhi Chawla's 5G Case Dismissed, Court Says Pay 20 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com