ചോക്സി: ജാമ്യാപേക്ഷ നാളെ പരിഗണിക്കും; ഹേബിയസ് കോർപസ് ഹർജിയും പരിഗണിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിൽ വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൊമിനിക്കൻ ഹൈക്കോടതി നാളേയ്ക്കു മാറ്റി. മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ചോക്സി ഹൈക്കോടതിയിലെത്തിയത്. ചോക്സിയുടെ അഭിഭാഷകൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്.
ആന്റിഗ്വയിൽ ഒളിവിൽ കഴിയുകയായിരുന്ന ചോക്സിയെ കഴിഞ്ഞ 23നാണ് അറസ്റ്റ് ചെയത് ഡൊമിനിക്കയിലെത്തിച്ചത്. അതേസമയം, ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് ചോക്സിയുടെ വാദം. അനധികൃതമായി രാജ്യത്തു കടന്നു എന്ന് ആരോപിച്ച് അന്നുമുതൽ ഇദ്ദേഹം തടങ്കലിലാണ്.
സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ചോക്സിയെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
English Summary: Mehul Choksi's bail petition to be considered on Friday