വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയെ സമീപിച്ച് പൊലീസ്
Mail This Article
ന്യൂഡൽഹി ∙ പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഡൽഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചു.
യുഎപിഎ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളായ ആസിഫ് ഇഖ്ബാൽ തൽഹ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്കു കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണു ഡൽഹി പൊലീസിന്റെ നീക്കം.
ജാമ്യ നടപടി പൊലീസ് വൈകിപ്പിക്കുന്നുവെന്നും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു വിദ്യാർഥികളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ഹർജിയിൽ ഇന്നു രാവിലെ വിധി പറയുമെന്നു കട്കട്ഡൂമ കോടതി വ്യക്തമാക്കി. വിദ്യാർഥികളെ മോചിപ്പിക്കുന്നതിനു മുൻപ് ആധാർ കാർഡ് അടക്കമുള്ളവ പരിശോധിക്കാൻ സമയം വേണമെന്നാണു പൊലീസ് വിശദീകരണം.
English Summary: Police approaches supreme court demanding cancellation of bail given to students