ADVERTISEMENT

ചെന്നൈ ∙ മന്ത്രി പദവിയെച്ചൊല്ലി പുതുച്ചേരിയിൽ ബിജെപിക്കുള്ളിലെ തർക്കം തീർക്കാൻ ഏതറ്റം വരെയും പോകാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകി. പാർട്ടിയിലെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതോടെ പുതിയ ഒത്തുതീർപ്പു ഫോർമുലകൾ തയാറാക്കുകയാണു സംസ്ഥാന നേതാക്കൾ.

കേന്ദ്ര നിർദേശത്തിന്റെ ഭാഗമായി എംഎൽഎമാർക്ക് ‘റൊട്ടേഷൻ’ വ്യവസ്ഥയിൽ മന്ത്രി പദവി നൽകാനുള്ള സാധ്യത പരിഗണിക്കുന്നുണ്ടെന്ന് പുതുച്ചേരിയിലെ ബിജെപി നേതാക്കൾ സൂചന നൽകുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 6 അംഗ മന്ത്രിസഭയാണ് പുതുച്ചേരിയിൽ രൂപീകരിക്കേണ്ടത്. 2 മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവുമാണ് എൻആർ കോൺഗ്രസുമായുള്ള സഖ്യത്തിൽ ബിജെപിയുടെ വിഹിതം. പാർട്ടിയുടെ 6 എംഎൽഎമാർക്കിടയിൽ ഈ 3 സ്ഥാനത്തിനായുള്ള പിടിവലിയാണ് പ്രശ്നം. 3 നോമിനേറ്റഡ് അംഗങ്ങൾ വേറെയുമുണ്ട്.

English Summary: Puducherry cabinet formation; BJP formula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com