ADVERTISEMENT

ബെംഗളൂരു ∙ യുഎസിലെ സിലിക്കൺ വാലിയിൽ വരെ അനുഭവപരിചയമുള്ള രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലെ ‘ടെക്’ മുഖമാണ്. ഇന്റൽ കമ്പനിയിൽ സീനിയർ ഡിസൈൻ എൻജിനീയറായും സിപിയു ആർക്കിടെക്ടായും പ്രവർത്തിച്ചശേഷം തിരിച്ചെത്തിയാണ് 1994 ൽ ബിപിഎൽ മൊബൈലിനു തുടക്കമിട്ടത്. പിറ്റേവർഷം ഇന്ത്യ മൊബൈൽ ഫോൺ യുഗത്തിലേക്കു പ്രവേശിച്ചപ്പോൾ ബിപിഎൽ ആദ്യ കമ്പനകളിലൊന്നായി.

2005 ൽ ബിപിഎൽ കമ്യൂണിക്കേഷൻസിന്റെ 64 % ഓഹരി എസ്സാർ ഗ്രൂപ്പിനു വിറ്റു. പിറ്റേവർഷം നിക്ഷേപ സ്ഥാപനമായ ജുപിറ്റർ ക്യാപിറ്റലിനു തുടക്കമിട്ടു. 2014 വരെ ചെയർമാനായിരുന്നു. ഈ സ്ഥാപനമാണ് എഷ്യാനെറ്റ് ന്യൂസ് നെറ്റ്‍വർക്ക് പ്രൈവറ്റ് ലിമിറ്റഡിൽ മുതൽമുടക്കിയിരിക്കുന്നത്. എഷ്യാനെറ്റ് ന്യൂസ് നെറ്റ്‍വർക്ക് മുൻ ചെയർമാനാണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പ്രായം കുറഞ്ഞ പ്രസിഡന്റ് ആയിരുന്നു. രാജ്യസഭയിൽ 2006 മുതൽ ’18 വരെ കർണാടകയിൽനിന്നുള്ള സ്വതന്ത്ര അംഗമായിരുന്നു. 2018 ൽ മൂന്നാം ടേമിൽ ബിജെപി അംഗമായെത്തി. എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായിരുന്നു.

വ്യോമസേനാ റിട്ട. എയർ കമഡോർ എം.കെ ചന്ദ്രശേഖരിന്റെയും വല്ലിയുടെയും മകനായി അഹമ്മദാബാദിൽ ജനിച്ച രാജീവ് ചന്ദ്രശേഖർ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം ഷിക്കാഗോ ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് എടുത്തു. ഹാർവഡ് ബിസിനസ് സ്കൂൾ, സ്റ്റാൻഫഡ്, ഇന്റൽ സർവകലാശാലകളിൽ നിന്ന് മാനേജ്മെന്റ്, ടെക്നോളജി പ്രോഗ്രാമുകളിൽ പരിശീലനവും നേടി. ബിപിഎൽ ഗ്രൂപ്പ് സ്ഥാപകൻ ടി.പി.ജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ. മക്കൾ: വേദ്, ദേവിക. ബെംഗളൂരുവിലെ കോറമംഗലയിലാണു താമസം.

rajeevchandrasekhar2

രാജീവ് ചന്ദ്രശേഖറിന് ഐടി, സംരംഭകത്വം, നൈപുണ്യവികസനം

ബെംഗളൂരു ∙ കേന്ദ്രമന്ത്രിസഭയിലെ പുതിയ മലയാളി മുഖമായ രാജീവ് ചന്ദ്രശേഖർ (57) എല്ലാ അർഥത്തിലും ദേശീയ മലയാളിയാണ്. പാലക്കാട് കോട്ടായി മങ്ങാട്ട് കാരക്കാട്ട് കുടുംബാംഗമെങ്കിലും ജനനം അഹമ്മദാബാദിൽ. ഇപ്പോൾ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം;  ബിജെപി ദേശീയ വക്താവ്. വ്യവസായിയെന്ന നിലയിലും പ്രവർത്തനം ബെംഗളൂരു കേന്ദ്രീകരിച്ചാണ്. വി. മുരളീധരനു പിന്നാലെ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ്. ഐടി, സംരംഭകത്വവും നൈപുണ്യവികസനവും എന്നീ വകുപ്പുകളുടെ സഹമന്ത്രി പദവിയാണ് രാജീവ് ചന്ദ്രശേഖറിനു ലഭിച്ചത്. 

HAITI-POLITICS-MOISE

English Summary: Transition of Rajeev Chandrasekhar from enterpreneur to politician

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com