അനന്തതയിലെ അപൂർവതാരങ്ങളെ കണ്ടെത്തി
Mail This Article
×
ന്യൂഡൽഹി ∙ നക്ഷത്രങ്ങളെക്കുറിച്ച് ഇതുവരെയുള്ള പഠനങ്ങളെ അട്ടിമറിച്ചുകൊണ്ട് രാജ്യാന്തര ജ്യോതിശാസ്ത്ര സംഘം നക്ഷത്രങ്ങളോടു സാദൃശ്യമുള്ള അജ്ഞാതമായ 9 വസ്തുക്കളെ കണ്ടെത്തി. അൽപനേരം മാത്രം പ്രകാശിക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത വസ്തുക്കളെയാണ് ജ്യോതിശാസ്ത്രജ്ഞർ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
1950 ലെ പലോമർ ആകാശ സർവേയുടെ ഭാഗമായി എടുത്ത ചിത്രങ്ങളുടെ ഫോട്ടോ പ്ലേറ്റുകളും ആധുനിക ഡിജിറ്റൽ ഫോട്ടോയും താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ നൈനിറ്റാളിലെ ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ അലോക് ഗുപ്തയും പങ്കാളിയാണ്.
English Summary: Unknown objects seems like star found
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.