ആര്യയുടെ പിൻഗാമി: ചർച്ചയായി ബ്രാൻസന്റെ ഇന്ത്യൻ തായ്വേര്
Mail This Article
ചെന്നൈ ∙ വിഎസ്എസ് യൂണിറ്റി വിമാനത്തിൽ വിജയകരമായി ബഹിരാകാശ യാത്ര പൂർത്തീകരിച്ച പശ്ചാത്തലത്തിൽ വെർജിൻ ഗലാക്റ്റിക് മേധാവി സർ റിച്ചഡ് ബ്രാൻസന്റെ ഇന്ത്യൻ വേരുകൾ വീണ്ടും ചർച്ചയാകുന്നു.1793 ൽ തമിഴ്നാട്ടിലെ കടലൂരിൽ ജീവിച്ചിരുന്ന ആര്യ എന്ന വനിതയാണ് തന്റെ മുതു മുത്തശ്ശിയെന്ന് ബ്രാൻസൻ 2019 ൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ബ്രാൻസനു 3 തലമുറ മുൻപ് ജീവിച്ചിരുന്ന പിതാമഹന്റെ ഭാര്യയായിരുന്നു ആര്യ.
ഇവരുടെ ചിത്രം പുനഃസൃഷ്ടിച്ച് ലോഗോയാക്കി തന്റെ വിമാനക്കമ്പനിയായ വെർജിൻ അറ്റ്ലാന്റിക്കിന്റെ മുംബൈയിൽ നിന്നു ലണ്ടനിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ സ്ഥാപിക്കുമെന്നും അന്നു പറഞ്ഞു. മുംബൈയിൽ വച്ച് ബ്രാൻസൻ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. ഡിഎൻഎ പരിശോധനകൾ വഴിയാണു ബ്രാൻസൻ ഇന്ത്യൻ വേരുകൾ കണ്ടെത്തിയത്.
Content Highlight: Richard Branson, Arya