ADVERTISEMENT

മുംബൈ ∙ രാജ് കുന്ദ്ര ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചെന്നും അനുമതിയില്ലാതെ ചുംബിച്ചെന്നും നടി ഷെർലിൻ ചോപ്ര ആരോപിച്ചു. അറസ്റ്റിൽ നിന്നു സംരക്ഷണം തേടി ഷെർലിൻ ചോപ്ര സമർപ്പിച്ച അപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നേരത്തെ ഇവർക്കു സമൻസ് അയച്ചിരുന്നു.

ഇതിനിടെ രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 

English Summary: Sherlyn Chopra accuses Raj Kundra of Sexual Assault: 'He Kissed Me Even Though I Resisted'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com