ദേശീയ പതാക ഗോപുരത്തിലുയർത്തി കടലൂർ ചിദംബരം ക്ഷേത്രം
Mail This Article
ചെന്നൈ ∙ ക്ഷേത്ര ആചാരങ്ങൾക്കൊപ്പം പ്രത്യേക ചടങ്ങും പൂജയുമായാണു തമിഴ്നാട്ടിലെ കടലൂർ ചിദംബരം നടരാജ ക്ഷേത്രത്തിലെ സ്വാതന്ത്ര്യദിനാഘോഷം. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക പ്രത്യേകം പൂജിച്ചു ക്ഷേത്രഗോപുരത്തിൽ ഉയർത്തും. ഇന്നലെ അതിരാവിലെ ദേശീയ പതാക വെള്ളി തളികയിൽ വച്ചു ശ്രീകോവിലിൽ പൂജിച്ചു. തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ കിഴക്കുഭാഗത്തെ ഗോപുരത്തിനു മുകളിൽ ഉയർത്തി. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് ചടങ്ങുകൾ നടന്നത്.
ചടങ്ങ് കാണാൻ മുൻ വർഷങ്ങളിൽ ഒട്ടേറെപ്പേർ എത്താറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ നിയന്ത്രണങ്ങളോടെ ആയിരുന്നു ചടങ്ങുകൾ.രണ്ടു സഹസ്രാബ്ദത്തിൽ ഏറെയായി ആരാധന, വാസ്തുവിദ്യ, ശിൽപ നിർമാണം, വിവിധ കലകൾ എന്നിവയ്ക്കായി പ്രത്യേക പരിശീലനം നൽകുന്ന ക്ഷേത്രത്തിൽ ശിവനാണു മുഖ്യപ്രതിഷ്ഠ.
Content Highlights: Kadalur Temple, National Flag