ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരതയുടെ ഒരേയൊരു രൂപമായി ‘ജിഹാദി ഭീകരതയെ’ നിർവചിക്കുന്ന, ജെഎൻയുവിലെ  കോഴ്സിനെതിരെ പ്രതിഷേധം. ഡ്യുവൽ ഡിഗ്രി ബിടെക് പ്രോഗ്രാമിലാണു വിവാദ വിഷയങ്ങൾ ഉൾപ്പെടുത്തിയത്. കോഴ്സ് പിൻവലിക്കണമെന്ന ആവശ്യവുമായി എംപിമാരും ജെഎൻയു അധ്യാപകരും രംഗത്തെത്തി.

ബിടെക്കിനൊപ്പം ഇന്റർനാഷനൽ റിലേഷൻസിൽ പിജിയും വാഗ്ദാനം ചെയ്യുന്ന എംഎസ് കോഴ്സ് ജെഎൻയുവിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിനു കീഴിലാണുള്ളത്. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ‘ഭീകരത പ്രതിരോധം’  കോഴ്സിലാണു ജിഹാദി ഭീകരത മാത്രമാണു മതമൗലികവാദ ഭീകരതയെന്നു വിശദീകരിക്കുന്നത്. പഴയ സോവിയറ്റ് യൂണിയനും ചൈനയും ഭീകരതയുടെ പിന്തുണക്കാരായി മാറിയെന്നും തീവ്ര ഇസ്‌ലാമിക രാജ്യങ്ങളെ ഇതേറെ സ്വാധീനിച്ചുവെന്നും കോഴ്സിൽ പറയുന്നു.

English Summary: In new JNU course, ‘jihadi violence’ is only form of ‘fundamentalist religious terror’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com