ADVERTISEMENT

ന്യൂഡൽഹി ∙ 2030 ൽ സൗരോർജം അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകൾ (ഗ്രീൻ എനർജി) ഉപയോഗിച്ച് 100 ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇതുപയോഗിച്ച് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കാമെന്നും 10 വർഷത്തിനുള്ളിൽ ഒരു കിലോ ഹൈഡ്രജന് ഒരു ഡോളർ നിരക്കിലേക്കു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 3 – 6.5 ഡോളർ ആണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിന്റെ ചെലവ്.

ഹൈഡ്രജൻ ഇന്ധനത്തിലേക്കു റിലയൻസ് നീങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് അംബാനി കഴിഞ്ഞ ദിവസം നടന്ന രാജ്യാന്തര കാലാവസ്ഥാ സമ്മേളനത്തിൽ നൽകിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രജൻ മിഷൻ പ്രഖ്യാപിച്ചിരുന്നു. 2030 ൽ 450 ഗിഗാവാട്ട് ഗ്രീൻ എനർജി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യമെന്നു മോദി പ്രഖ്യാപിച്ചിരുന്നു. ഇതിൽ 100 ഗിഗാവാട്ട് എങ്കിലും റിലയൻസ് ഉൽപാദിപ്പിക്കുമെന്ന് അംബാനി പറഞ്ഞു.

എന്താണ് ഗ്രീൻ ഹൈഡ്രജൻ?

പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോലിസിസ് എന്ന ലളിതമായ പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനെയാണ് ഗ്രീൻ ഹൈഡ്രജൻ അഥവാ ഹരിത ഹൈഡ്രജൻ എന്നു വിളിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്റ്റീം മീഥൈൻ റിഫോർമേഷൻ (എസ്എംആർ) എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്നതിനെ ബ്രൗൺ ഹൈഡ്രജൻ എന്നു വിളിക്കുന്നു.

പ്രക്രിയയുടെ ഫലമായി കാർബൺ മോണോക്സൈഡ് പുറംതള്ളുന്നു. ഇതേ എസ്എംആർ രീതി ഉപയോഗിച്ച് കൂടുതൽ കാർബൺ സൗഹൃദമായി തയാറാക്കുന്നതാണ് ബ്ലൂ ഹൈഡ്രജൻ. പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന കാർബൺ മോണോക്സൈഡ് പുറന്തള്ളാതെ സൂക്ഷിക്കും. ഇതിൽ ഹരിത ഹൈഡ്രജനും ബ്ലൂ ഹൈഡ്രജനും പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

English Summary: Reliance announces green hydrogen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com