ADVERTISEMENT

ഗാന്ധിനഗർ ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ (59) അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവ്​വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മാത്രമാണ് അധികാരമേറ്റത്. മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായില്ല. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും പങ്കെടുത്തു. സംസ്ഥാനത്തിന്റെ വികസനം വേഗത്തിലാക്കാൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്ന് ട്വിറ്റർ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

നിയമസഭയിലേക്ക് കന്നി മത്സരത്തിൽ ഘാട്ട്​ലോഡിയ മണ്ഡലത്തിൽ നിന്നു ജയിച്ച ഭൂപേന്ദ്ര നേരത്തെ അഹമ്മദാബാദ് വികസന അതോറിറ്റി ചെയർമാൻ ആയിരുന്നു.

English Summary: Bhupendra Patel Takes Oath As Gujarat Chief Minister, Amit Shah Present

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com