നീലച്ചിത്രക്കേസ്: ഗെഹന വസിഷ്ഠിന് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകി സുപ്രീം കോടതി
Mail This Article
മുംബൈ ∙ നീലച്ചിത്രക്കേസിൽ നടി ഗെഹന വസിഷ്ഠിന് അറസ്റ്റിൽ നിന്നു സംരക്ഷണം നൽകി സുപ്രീം കോടതി ഉത്തരവ്. മുംബൈ പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കണമെന്നു ഗെഹനയോട് കോടതി നിർദേശിച്ചു.
ഏപ്രിലിൽ മുംബൈയിലെ മഡ് ഐലൻഡിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘം നീലച്ചിത്രനിർമാണവുമായി ബന്ധപ്പെട്ട് ഗെഹന വസിഷ്ഠ് ഉൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയിരിക്കെയാണ് അതേ കേസിന്റെ തുടച്ചയായി രാജ് കുന്ദ്ര അടക്കമുളളവർ അറസ്റ്റിലായത്. തുടർന്നാണ് ഗെഹന വസിഷ്ഠിനെ ചോദ്യം ചെയ്യാൻ പൊലീസ് സമൻസ് അയച്ചത്.
അറസ്റ്റിൽ നിന്നു സംരക്ഷണം തേടി അവർ മുംബൈയിലെ കോടതികളെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാതെ വന്നതോടെയാണു സുപ്രീം കോടതിയെ സമീപിച്ചത്. രാജ് കുന്ദ്രയുടെ സംഘത്തിന് നീലച്ചിത്ര വിഡിയോകൾ ഗെഹന നിർമിച്ചു നൽകിയിരുന്നതായാണു പൊലീസിന്റെ ആരോപണം.
English Summary: Supreme Court granted protection from arrest to actor Gehana Vasisth