ADVERTISEMENT

മുംബൈ ∙ 60 നില പാർപ്പിട സമുച്ചയത്തിലെ അഗ്നിബാധയിൽ നിന്നു താമസക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫ്ലാറ്റ് കാവൽക്കാരൻ 19ാം നിലയിൽ നിന്ന വീണു മരിച്ചു. 19, 20 നിലകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഓടിയെത്തിയ അരുൺ തിവാരി (30) യാണു തീയിൽ നിന്നു രക്ഷപ്പെടാൻ ബാൽക്കണിയിൽ തൂങ്ങി നിൽക്കവേ പിടിവിട്ടു വീണത്. 

ദക്ഷിണ മുംബൈയിൽ പരേലിനു സമീപം കറി റോഡിൽ അവിഘ്ന പാർക്ക് ടവർ കെട്ടിടത്തിലാണ് ഉച്ചയ്ക്കു തീപടർന്നത്. ഉടൻ ഭൂരിഭാഗം താമസക്കാരും ഓടി പുറത്തുകടന്നു. കുടുങ്ങിയ 26 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ട് ആണെന്നാണു പ്രാഥമിക നിഗമനം.

English Summary: Fire in 60 storied building in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com