ADVERTISEMENT

മുംബൈ ∙ ബാറുടമകളിൽ നിന്ന് 100 കോടി രൂപ പിരിച്ചു നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് രാജിവച്ച മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ (71) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ആറു മാസത്തെ ‘ഒളിച്ചുകളി’ക്കു ശേഷം ഇഡി ഓഫിസിൽ ഹാജരായ ദേശ്മുഖിനെ 12 മണിക്കൂർ ചോദ്യംചെയ്യലിനൊടുവിലാണ് രാത്രി വൈകി അറസ്റ്റ് ചെയ്തത്.

5 സമൻസുകൾ, ഒളിവിടം കണ്ടെത്താൻ പലവട്ടം റെയ്ഡുകൾ എന്നിവ വിഫലമായതിനെ തുടർന്ന് ഇഡി തിരച്ചിൽ നോട്ടിസ് വരെ ഇറക്കിയിരുന്നു. സമൻസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ദേശ്മുഖ് സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഹാജരാകുമെന്നു സൂചിപ്പിച്ചു വിഡിയോ പുറത്തിറക്കിയതിനു ശേഷമാണ് ഇഡി ഓഫിസിൽ എത്തിയത്. 

English Summary: ED arrests Anil Deshmukh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com