മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് റിമാൻഡിൽ
Mail This Article
×
മുംബൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിനെ (72) ഇഡി 6 വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചമുതൽ 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അർധരാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ബാറുടമകളിൽനിന്നു 100 കോടി രൂപ പിരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കു പിന്നാലെ ഏപ്രിലിലാണു ദേശ്മുഖ് രാജിവച്ചത്.
Content Highlights: Anil Deshmukh, Enforcement Directorate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.