ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിൽ തിരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇടതു പാർട്ടികളും കോൺഗ്രസും ആലോചിക്കുന്നു. ഇതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേഷും സിപിഐ നേതാവ് ഡി. രാജയും ഡൽഹിയിൽ കൂടിയാലോചന നടത്തി. അടുത്ത ഘട്ടത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായും കൂടിയാലോചന നടത്തും.

മണിപ്പുരിൽ അടുത്ത വർഷമാണു തിരഞ്ഞെടുപ്പു നടക്കുന്നത്. സംസ്ഥാന തലത്തിൽ കോൺഗ്രസും ഇടതു പാർട്ടികളും ചർച്ച നടക്കുന്നുണ്ട്. ഇടതു പാർട്ടികളുമായി സഖ്യം വേണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർബന്ധമാണ് കോൺഗ്രസിനെ ചർച്ചകളിലേക്കു നയിക്കുന്നതെന്നറിയുന്നു.

മണിപ്പുരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 35.1% വോട്ടു കിട്ടിയിരുന്നു. ബിജെപിക്ക് 36% വോട്ടും ലഭിച്ചു. കൂടുതൽ സീറ്റുകൾ കോൺഗ്രസിനായിരുന്നെങ്കിലും എംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപി ഭരണം പിടിച്ചു. സിപിഐക്ക് 0.74% വോട്ടും സിപിഎമ്മിന് 0.01% വോട്ടുമാണു ലഭിച്ചത്.

ഒറ്റയ്ക്കു മത്സരിച്ചു ജയിക്കാനുള്ള ശേഷി ഇരുപാർട്ടികൾക്കുമില്ലെങ്കിലും സഖ്യമായി മത്സരിക്കുമ്പോൾ അതു വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.

English Summary: Congress - Left parties for alliance in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com