ADVERTISEMENT

ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലികയും വെല്ലിങ്ടണിലേക്കു പോയത് അവർ സേനയിൽ വഹിക്കുന്ന ചുമതലയുടെ ഭാഗമായാണ്. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ‘ഡിഫൻസ് വൈവ്സ് വെൽഫെയർ അസോസിയേഷന്റെ’ (ഡിഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റ് പദവി വഹിക്കുന്നത് സംയുക്ത സേനാ മേധാവിയുടെ ഭാര്യയാണ്. 

സേനയുടെ ചടങ്ങുകളിൽ മേധാവിക്കൊപ്പം പോകേണ്ടത് ഭാര്യയുടെ ഒൗദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാണ്. ചടങ്ങിലെ ഓഫിസർമാരുടെ ഭാര്യമാരുമായി ആശയവിനിമയം നടത്തുക, അവരുടെ ആവശ്യങ്ങൾ കേൾക്കുക എന്നതാണു അസോസിയേഷൻ പ്രസിഡന്റെന്ന നിലയിലുള്ള ചുമതല. സേനാ വിമാനങ്ങളിലും കോപ്റ്ററുകളിലും യാത്ര ചെയ്യാൻ ഇവർക്ക് അനുമതിയുണ്ട്.

സേനയുടെ ഭാഗമല്ലാത്ത മറ്റു പൗരൻമാർ സേനാ വിമാനങ്ങൾ, കോപ്റ്ററുകൾ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ, സത്യവാങ്മൂലം നൽകേണ്ടതുണ്ട് – യാത്രയ്ക്കിടെയുള്ള അപകടങ്ങളിൽ ജീവൻ നഷ്ടമായാൽ ഉത്തരവാദിത്തം സേനയ്ക്കല്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണിത്. സർവസൈന്യാധിപനായ രാഷ്ട്രപതിയെ അഭിസംബോധന ചെയ്താണ് ഈ സത്യവാങ്മൂലം നൽകേണ്ടത്.

English Summary: Bipin Rawat's wife Madhulika serving as DWWA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com