ADVERTISEMENT

ന്യൂഡൽഹി∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിന്റെ ഇരു സഭകളെയും ഒൗദ്യോഗികമായി അറിയിച്ചു. അഗാധമായ ദുഃഖത്തോടെയും ഭാരിച്ച ഹൃദയത്തോടെയുമാണു അപകടത്തെക്കുറിച്ചുള്ള വിവരം അറിയിക്കാൻ താൻ എത്തിയിരിക്കുന്നതെന്നു രാജ്നാഥ് പറഞ്ഞു.

അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ അദ്ദേഹം വായിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചതായും അറിയിച്ചു. രാജ്യസഭയിൽ നിന്നു സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ധർണ, കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പ്രതിപക്ഷ എംപിമാർ ഇന്നലെ ഒഴിവാക്കി.

കൺട്രോൾ സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ടു

അപകടത്തിനു മുൻപ് സുലൂർ വ്യോമതാവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനുമായുള്ള ബന്ധം ഹെലികോപ്റ്ററിനു നഷ്ടമായി. റാവത്തും സംഘവും മി 17 വി 5 ഹെലികോപ്റ്ററിൽ രാവിലെ 11.48ന് ആണു സുലൂരിൽ നിന്നു പുറപ്പെട്ടത്. 12.15ന് ആണു വെല്ലിങ്ടണിൽ ഇറങ്ങേണ്ടിയിരുന്നത്. 12.08ന് സ്റ്റേഷനുമായുള്ള കോപ്റ്ററിന്റെ ബന്ധം നഷ്ടമായി. പിന്നാലെ കുനൂരിലെ വനമേഖലയിൽ തീപിടിത്തം കണ്ട് പ്രദേശവാസികൾ എത്തിയപ്പോൾ ഹെലികോപ്റ്റർ കത്തിയമരുന്നതാണു കണ്ടത്-രാജ്നാഥ് സിങ് പാർലമെന്റിൽ

English Summary: Rajnath Singh's statement on Army Chopper Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com