ദുഃഖം പങ്കുവച്ച് യുഎസ്,ഇസ്രയേൽ
Mail This Article
വാഷിങ്ടൻ/ ജറുസലം ∙ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ യുഎസും ഇസ്രയേലും ദുഃഖം രേഖപ്പെടുത്തി.
യുഎസ്– ഇന്ത്യ പ്രതിരോധ കൂട്ടായ്മയെ ശക്തമായി പിന്തുണച്ചിരുന്ന അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കാൻ സഹായിച്ചുവെന്ന് യുഎസ് ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരും പ്രതിരോധമേഖലയിലെയും പെന്റഗണിലെയും ഉദ്യോഗസ്ഥരും പാർലമെന്റ് അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
ഇസ്രയേലിന്റെ യഥാർഥ സുഹൃത്തായിരുന്നു റാവത്തെന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നഫ്താലി ബനറ്റ് പറഞ്ഞു. പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ്, വിദേശകാര്യമന്ത്രി യൈർ ലാപിഡ്, ഇന്ത്യയിലെ മുൻ അംബാസഡർ ഡാനിയേൽ കർമൺ എന്നിവരും ദുഃഖം പങ്കുവച്ചു.
English Summary: US: Antony Blinken, Defence Secretary Austin mourn demise of Gen Rawat