ADVERTISEMENT

‘മലകളും മോശം കാലാവസ്ഥയും ഹെലികോപ്റ്ററും ഒന്നിച്ചു പോവില്ല’. വ്യോമസേനാ പൈലറ്റുമാർക്കുള്ള അലിഖിത നിയമമാണിത്. മല, മോശം കാലാവസ്ഥ – ഇവയിലേതെങ്കിലുമൊന്നു മാത്രമാണെങ്കിൽ ഹെലികോപ്റ്റർ യാത്രയാകാം. പക്ഷേ, മൂന്നും ഒന്നിച്ചാൽ നിർബന്ധമായും കോപ്റ്റർ ഒഴിവാക്കണമെന്നാണു നിയമം. ജനറൽ ബിപിൻ റാവത്തും സംഘവും അപകടത്തിൽപ്പെട്ട ദിവസം ഇവ മൂന്നുമുണ്ടായിരുന്നു – ചുറ്റും മലകൾ, കാഴ്ച മറയ്ക്കുന്ന കോടമഞ്ഞ്, അതിനിടയിലൂടെ പറക്കുന്ന കോപ്റ്റർ.

റാവത്തിനെയും സംഘത്തെയും റോഡ് മാർഗം വെല്ലിങ്ടണിലെത്തിക്കാനായിരുന്നു ആദ്യ പദ്ധതിയെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. സേനാ മേധാവികൾ യാത്ര ചെയ്യുമ്പോൾ റോഡ് മാർഗമുള്ള യാത്രാപദ്ധതിയും മുൻകൂട്ടി തയാറാക്കാറുണ്ട്. ഇതിന്റെ ഭാഗമായി റാവത്തിനും സംഘത്തിനുമുള്ള വാഹനവ്യൂഹവുമായാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വെല്ലിങ്ടണിൽനിന്ന് സുലൂരിലെത്തിയത്. എന്നാൽ അവസാന നിമിഷം പദ്ധതി മാറ്റി, സംഘം കോപ്റ്ററിൽ കയറിയത്. അതിനുള്ള കാരണം സേന വിശദമായി അന്വേഷിക്കും.

മോശം കാലാവസ്ഥയിൽ കോപ്റ്റർ പറത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം പൈലറ്റിന്റേതു മാത്രമാണ്. സംയുക്ത സേനാ മേധാവിക്കു പോലും അതു മറികടക്കാൻ അവകാശമില്ല.

English Summary: Chopper crash, Bad weather conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com