ADVERTISEMENT

കൂനൂർ ∙ ആ പുതപ്പുകൾ ഏറ്റുവാങ്ങിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു, വാക്കുകൾ മുറിഞ്ഞു. സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽപെട്ടവരെ വീട്ടിലെ പുതപ്പുകളിലും സാരികളിലും വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച നഞ്ചപ്പസത്രം ഗ്രാമവാസികൾക്കു കമ്പിളിപ്പുതപ്പുകൾ നൽകിയാണ് തമിഴ്നാട് പൊലീസ് നന്ദി അറിയിച്ചത്. തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബു നേരിട്ടെത്തിയാണ് അറുപതോളം പേർക്കു കമ്പിളിപ്പുതപ്പുകൾ സമ്മാനിച്ചത്.

ഒരാളെ മാത്രമാണു രക്ഷിക്കാനായതെങ്കിലും ഗ്രാമവാസികളുടെ രക്ഷാപ്രവർത്തനം രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു. അപകടം നടന്ന സ്ഥലത്ത് ആദ്യം എത്തിയതു ഗ്രാമവാസികളാണ്. വീടുകളിൽനിന്നു വെള്ളവും മണ്ണും എത്തിച്ച് അവർ തീകെടുത്താൻ ശ്രമിച്ചു. ‌

ഇതിനിടെ, അഡീഷനൽ പൊലീസ് സൂപ്രണ്ട് മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ 26 ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. ദുരന്തം അന്വേഷിക്കുന്ന എയർമാർഷൽ മാനവേന്ദ്ര സിങ് ഇന്നലെ അപകടസ്ഥലം പരിശോധിച്ചു. സൈന്യം അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു വ്യോമസേന ട്വീറ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു തമിഴ്നാട് പൊലീസ് അറിയിച്ചു.

English Summary: Police hands over blankets to kunoor natives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com