മതംമാറ്റ നിരോധന ബിൽ: എതിർപ്പുമായി മനുഷ്യാവകാശ സംഘടനകൾ
Mail This Article
ബെംഗളൂരു ∙ കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയുന്ന മതവിശ്വാസ സംരക്ഷണാവകാശ ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് ക്രൈസ്തവ, മനുഷ്യാവകാശ സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
40 മനുഷ്യാവകാശ സംഘടനകളടെ കൂട്ടായ്മ ബെംഗളൂരുവിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബെംഗളൂരു ആർച്ച് ബിഷപ്പും കർണാടക റീജൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായ ഡോ.പീറ്റർ മച്ചാഡോ പങ്കെടുത്തു.
തീവ്രഹിന്ദു സംഘടനകൾക്കു വേണ്ടിയാണു സർക്കാർ നിലകൊള്ളുന്നതെന്നും ബില്ലിനെ എതിർക്കാൻ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിൽ ഇന്നലെ നിയമസഭയിൽ ചർച്ച നടന്നില്ല. സഭാസമ്മേളനത്തിൽ മാധ്യമങ്ങൾക്കു വിലക്ക് എർപ്പെടുത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ ഇടപെട്ട് പ്രവേശനാനുമതി നൽകി.
English Summary: Human rights organisations against Karnataka anti conversion bill