ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ബിജെപി സർക്കാർ നിയമസഭയിൽ പാസാക്കി. മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്ക് 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്ന ‘മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ’ ശബ്ദവോട്ടോടെയാണു പാസാക്കിയത്. ക്രൈസ്തവരെ ഉന്നമിടുന്ന ബിൽ ഭരണഘടനാവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് ആരോപിച്ച് കോൺഗ്രസ് നടുത്തളത്തിൽ ധർണ നടത്തി. നിയമസഭാ കൗൺസിലിൽ കൂടി പാസാക്കിയശേഷം ഗവർണർ അനുമതി നൽകുമ്പോഴാണു ബിൽ നിയമമാകുക. 

കൗൺസിലിൽ ഭൂരിപക്ഷത്തിന് ഒരാൾ മാത്രമേ കുറവുള്ളൂ എന്നതിനാൽ സ്വതന്ത്രന്റെ പിന്തുണ തേടാനാണു ബിജെപി നീക്കം. ആനുകൂല്യങ്ങൾ നൽകിയോ, വിവാഹത്തിനു വേണ്ടിയോ, സ്വാധീനിച്ചോ, സമ്മർദം ചെലുത്തിയോ ഉള്ള മതം മാറ്റം തടയുകയാണു ബില്ലിന്റെ ലക്ഷ്യം.

English Summary: Karnataka assembly passes Anti Conversion bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com