ADVERTISEMENT

ന്യൂഡൽഹി ∙ ദീർഘവീക്ഷണമുള്ള ആധ്യാത്മികനായകനും ഇന്ത്യയുടെ വിശ്വ അംബാസഡറുമായിരുന്നു സ്വാമി വിവേകാനന്ദനെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അനുസ്മരിച്ചു. ജന്മവാർഷികത്തിൽ സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ട്വീറ്റിലാണു നായിഡു പ്രണാമമർപ്പിച്ചത്. 

വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരിയിൽ നടക്കുന്ന ദേശീയ യുവജനോത്സവം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. വിവാഹപ്രായം 21 ആയി ഉയർത്തിയതിലൂടെ കരിയർ കെട്ടിപ്പടുക്കാനും ആത്മവിശ്വാസമുള്ളവരാകാനും പെൺകുട്ടികൾ പ്രാപ്തരാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 122 കോടി രൂപ മുടക്കി പുതുച്ചേരിയിൽ സ്ഥാപിച്ച ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ ടെക്‌നോളജി സെന്ററും 23 കോടി രൂപ ചെലവിൽ നിർമിച്ച ഓപ്പൺ എയർ തിയറ്ററോടു കൂടിയ പെരുന്തലൈവർ കാമരാജർ മണിമണ്ഡപം ഓഡിറ്റോറിയവും മോദി ഉദ്ഘാടനം ചെയ്തു.

English Summary: National youth festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com