മണിപ്പുരിൽ കോൺഗ്രസിന്റെ ആദ്യ പട്ടികയായി
Mail This Article
×
ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഇബോബി സിങ്ങിനെ ഉൾപ്പെടെ രംഗത്തിറക്കി മണിപ്പുരിൽ കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൗബാൽ മണ്ഡലത്തിൽ നിന്നാണ് 73 കാരനായ ഇബോബി മത്സരിക്കുന്നത്.
2017 ൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിയാണ് സർക്കാരുണ്ടാക്കിയത്. പിന്നാലെ എംഎൽഎമാർ കൂട്ടത്തോടെ പാർട്ടി വിട്ടത് കോൺഗ്രസിനെ ദുർബലമാക്കി. പിസിസി പ്രസിഡന്റായിരുന്ന ഗോവിന്ദാസ് കൊന്തൗജം ഉൾപ്പെടെ കൂറുമാറിയിരിക്കെ, ഇബോബിയിലാണ് പാർട്ടിയുടെ പ്രതീക്ഷ.
Content Highlight: Manipur Assembly Elections 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.