ADVERTISEMENT

പനജി ∙ ആഭ്യന്തര കലഹം രൂക്ഷമായ ബിജെപി ഗോവ ഘടകത്തിൽ നിന്ന് വമ്പൻ രാജികൾ വീണ്ടും. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രകടന പത്രിക സമിതി അധ്യക്ഷനുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചു.

പലതവണ വിജയിച്ച മണ്ഡലമായ മാൻഡ്രേം സീറ്റ് നൽകാത്തത്തിനെ തുടർന്നാണ് മുതിർന്ന നേതാവായ പർസേക്കറുടെ രാജി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സിറ്റിങ് എംഎൽഎ ദയാനന്ദ് സോപ്തെയ്ക്കാണ് ബിജെപി ഇക്കുറി മണ്ഡലത്തിൽ അവസരം നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ദയാനന്ദ് സോപ്തെ, പർസേക്കറെ തോൽപിച്ചിരുന്നു. 

മനോഹർ പരീക്കർ കേന്ദ്രമന്ത്രിയായതിനെത്തുടർന്ന് 2014 മുതൽ 3 വർഷം മുഖ്യമന്ത്രിയായിരുന്നു പർസേക്കർ. ഫെബ്രുവരി 14 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ 34 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. മനോഹർ പരീക്കറുടെ മകൻ ഉത്പൽ കഴി‍ഞ്ഞ ദിവസം ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

കൂറുമാറ്റം: റെക്കോർഡിട്ട് ഗോവ

ന്യൂഡൽഹി ∙ കഴിഞ്ഞ 5 വർഷത്തിനിടെ ഗോവയിൽ 60% എംഎൽഎമാരും പാർട്ടി മാറിയെന്നു അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട്. 40ൽ 24 പേരും പാർട്ടി മാറിയത് ഇന്ത്യയിൽ തന്നെ റെക്കോർഡാണെന്നും എഡിആർ ചൂണ്ടിക്കാട്ടുന്നു.

English Summary: Former Goa Chief Minister Laxmikant Parsekar to quit party after ticket denial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com