ADVERTISEMENT

ന്യൂഡൽഹി∙ പ്രത്യേക സാമ്പത്തിക മേഖലയുമായി (സെസ്) ബന്ധപ്പെട്ട് പുതിയ നിയമത്തിനു രൂപം നൽകുമെന്ന് ബജറ്റ് വ്യക്തമാക്കി. 16 വർഷം മുൻപ് രൂപീകരിച്ച നിയമം കാലാനുസൃതമായി പരിഷ്കരിക്കും. ഭേദഗതിയിലൂടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സംസ്ഥാനങ്ങൾക്കു കൂടി പങ്കാളിത്തം ലഭ്യമാക്കും.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉൽപാദിപ്പിക്കുന്ന സാമഗ്രികളുടെ കയറ്റുമതി വർധിപ്പിക്കും. കസ്റ്റംസ് പരിശോധനാ നടപടിക്രമങ്ങൾ പരിഷ്കരിക്കും. കയറ്റുമതിക്കു പുറമേ ആഭ്യന്തര വിപണിയിൽ അധിക കസ്റ്റംസ് തീരുവ നൽകാതെ ഉൽപന്നങ്ങൾ വിൽക്കാനും പുതിയ നിയമത്തിലൂടെ കമ്പനികൾക്ക് അനുമതി നൽകും.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com