‘ഗ്രേറ്റ് ഖലി’ രാഷ്ട്രീയ ഗോദയിൽ
Mail This Article
×
ന്യൂഡൽഹി ∙ ഗോദയിലെ അതികായൻ ‘ഗ്രേറ്റ് ഖലി’ എന്നറിയപ്പെടുന്ന ദലീപ് സിങ് റാണ ബിജെപിയിൽ ചേർന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് നാട്ടുകാരനായ ഖലി ഗുസ്തിയുടെ ഗോദ വിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നത്.
പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഖലി പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, പാർട്ടി സെക്രട്ടറി അരുൺസിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വമെടുത്തത്. ഏഴടി ഉയരവും 150 കിലോ തൂക്കവുമുള്ള ഖലി വേൾഡ് റസ്ലിങ് എന്റർടെയ്ൻമെന്റ് പരിപാടികളിലൂടെയാണ് ലോകമെങ്ങും ആരാധകരെ നേടിയത്.
English Summary: 'The Great Khali', Former Wrestling Super-Star, Joins BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.